എൻസിപി ഭിന്നത; എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

single-img
5 September 2024

മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ ഒരു വിഭാഗത്തിന്റെ പടയൊരുക്കം വീണ്ടും തുടരുന്നു. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം എൻസിപിയിൽ ശക്തമായി ഉയരുകയാണ്. വിവാദങ്ങൾക്കിടെ എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്.

താൻ ഈ ആവശ്യം പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ പറഞ്ഞതായും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇനി പാർലമെന്ററി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ആ​ഗ്രഹം. ഇനിയുള്ള കാലം സംഘടനാ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം. ഈ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിന് അനുവദിക്കണമെന്ന് അപേക്ഷയാണ്. അന്ത്യശാസനമല്ല.

ഇതുവരെ പാർട്ടി വിഷയം ചർച്ച ചെയ്തിട്ടില്ല. രാജിയിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ല. എംഎൽഎയായുള്ള കാലാവധി അവസാനിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതായിരിക്കും ചർച്ച. അതിൽ മാറ്റമില്ലല്ലോ. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല.പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവ്വമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആ​ഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.