തമിഴ്‌നാട്ടിൽ മന്ത്രി കെ പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു

single-img
17 July 2023

തമിഴ്നാട്ടിൽ 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിയായ കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മന്ത്രിയെ ഇഡിസംഘം കസ്റ്റഡിയിലെടുത്ത് കാറിൽ ഓഫീസിലേക്ക് കൊണ്ടുപോയി.

2006 ൽ ജയലളിത മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തി എന്ന കേസിലാണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇഡിയുടെ നടപടി. ആ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്.

11 വര്‍ഷം പഴക്കമുള്ള കേസ് ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു.