പട്ടിക വർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ട; സുരേഷ്ഗോപിയുടെ വ്യാജ പ്രചരണത്തിനെതിരെ മന്ത്രി കെ രാധാകൃഷ്ണൻ

single-img
17 October 2023

പട്ടിക വർഗ കുട്ടിയെ ദത്തെടുത്തു എന്ന് പറഞ്ഞ് ആരും വരേണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൈലറ്റ് പരിശീലനത്തിനായി രാജീവ് ​ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ ചേർന്ന പട്ടികവർഗ വിഭാഗം വിദ്യാർത്ഥിയുടെ പഠന ചെലവ് താൻ ഏറ്റെടുത്തെന്ന സുരേഷ്ഗോപിയുടെ വ്യാജ പ്രചരണത്തിനാണ് മന്ത്രി കെ രാധാകൃഷ്‌ണന്റെ മറുപടി.

കൊല്ലം ജില്ലയിൽ നടന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ സമാപന സമ്മേളനത്തിലാണ് കുട്ടിയെ ഞങ്ങൾ ദത്തെടുത്തുവെന്ന്‌ പറഞ്ഞ്‌ ആരും വരേണ്ടന്ന് മന്ത്രി വ്യക്തമാക്കിയത്. രണ്ട്‌ വർഷ കോഴ്‌സിന്‌ 33 ലക്ഷം രൂപ സ്കോളർഷിപ്പ് പട്ടിക വർഗ വികസന വകുപ്പ് നൽകുന്നുണ്ട്. ഇത്‌ നൽകാൻ കഴിയുമെങ്കിൽ കോഷൻ ഡിപ്പോസിറ്റായ 50000 രൂപയും വകുപ്പ്‌ നൽകും മന്ത്രി പറഞ്ഞു.

ഇപ്പോൾ ആദ്യ ഗഡുവായി 8.40 ലക്ഷം രൂപ പട്ടികവ‌ർഗ വികസന വകുപ്പ് നൽകി. പൈലറ്റ് പഠനത്തിനായി ഈ വർഷം രണ്ട് പട്ടികവർ​ഗ വിദ്യാർഥികൾക്കാണ് സർക്കാർ പണം അനുവദിച്ചു. മുഴുവൻ ഫീസും ഘട്ടം ഘട്ടമായി നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.