ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

single-img
18 February 2023

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ വശ്യപ്പെടുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.

ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ വര്‍ഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തില്‍ പെട്ടതാണ് ഇന്ധനം. അതിനുമുകളില്‍ കേന്ദ്രസര്‍ക്കാരിന് നികുതി ചുമത്താന്‍ അവകാശമില്ല. ഇത് നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.