ബാർകോഴ ശബ്ദരേഖയിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്
വിവാദമായ ബാർകോഴ ശബ്ദരേഖയിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. സംസ്ഥാന സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നതിന് ബാറുടമകളിൽ നിന്ന് രണ്ടര ലക്ഷം വീതം 25 കോടി കോഴ വാങ്ങാൻ നീക്കമെന്ന വെളിപ്പെടുത്തൽ കേട്ടിരുന്നുവെന്നും, ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എംബിരാജേഷ് പറഞ്ഞു. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല.
ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും’, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ ഉടമകളുമായി എന്നല്ല, എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.