വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്: കെ സുരേന്ദ്രന്‍
വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സമീപ കാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്.
എംവി ഗോവിന്ദൻ നടത്തിയ പരാമര്‍ശം തിരുത്താനുള്ള ശക്തി ,മന്ത്രി റിയാസിനുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.റിയാസിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃതസമീപനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. ഇന്ന് റിയാസ് പറയുന്നു ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന്. അതിനര്‍ഥം ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു വിലയും ഇല്ല. പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.