സ്ഥിതി മോശപ്പെട്ടെങ്കിലും കടം പെരുകിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

single-img
2 September 2022

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടത്തിൽ ആണെങ്കിലും ശ്രീലങ്കയുടെതിന് സമാനമായി കട പെരുകി എന്ന പ്രചരണം ശരിയല്ല എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കടം പെരുകിയതല്ല അനുവദിനീയമായ പരിധിക്ക് മുകളിലാണ് കടം എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തിന്റെ കടം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 32% ത്തിനകത്തു നിൽക്കണം എന്നാണു. എന്നാൽ ഇപ്പോൾ അത് 38% ആയി.

കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനം മൂലം സംസ്ഥാനത്തിനുള്ള വിഹിതത്തിൽ 24000 കോടി രൂപയുടെ കുറവുണ്ടായി. എന്നാൽ അത് സംസ്ഥാനത്തെ പ്രതിസന്ധിയിൽ ആക്കും എന്ന വാദത്തിന് അർത്ഥമില്ലെന്ന് മന്ത്രി പറഞ്ഞു

ജിഡിപിയുടെ മൂന്ന് ശതമാനം വായ്പ എന്ന പരിധി എന്നത് കോവിഡ് കാലത്ത് 5% ആയി കേന്ദ്രം ഉയർത്തിയപ്പോഴാണ് കടം കൂടിയ സ്ഥിതി ഉണ്ടായത്.

വായ്പ ബാധ്യത കുറയ്ക്കാനും വരുമാനം കൂട്ടാനും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ധന ഉത്തരവാദിത്വബിൽ സഹായകരമാകും എന്നും മന്ത്രി പറഞ്ഞു സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്