വയനാട് ദുരന്തം; ശമ്പളത്തിന് പുറമെ മന്ത്രി ആർ ബിന്ദു രണ്ടു ലക്ഷം രൂപ കൂടി നൽകി
7 August 2024
വയനാട് ഉരുൾ പൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി.
സംസ്ഥാനത്തെ മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോ. ബിന്ദുവിന്റെ സംഭാവന.