താരാരാധന; തീരുമാനിക്കേണ്ടത് മത സംഘടനകളല്ല: വി.ശിവൻകുട്ടി

single-img
25 November 2022

താരാരാധന നടത്താൻ ജനങ്ങൾക്ക് അവകാശം ഉണ്ട് എന്ന് വി.ശിവൻകുട്ടി. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ട. പാട്ടു കേൾക്കണോ ഫുട്ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ല’– മന്ത്രി പറഞ്ഞു.

അതേസമയം ഫുട്ബോൾ ലഹരി ആകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്ത്. സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടി ഇതിനെ കാണുന്നതിനു പകരം അതൊരു ലഹരിയും ജ്വരവുമായി മാറുന്നു. അതൊരു നല്ല പ്രവണതയല്ല. ലക്ഷങ്ങൾ ചെലവഴിച്ച് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നു. സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ക്കല്ല. ഒരുപാട് രോഗികൾ കഷ്ടപ്പെടുന്ന, ഒരുപാട് പേർ വീടില്ലാതെ കഷ്ടപ്പെടുന്ന സമയത്ത് അതിലേക്കാണ് പണം ചെലവഴിക്കേണ്ടത് എന്ന ബോധവൽക്കരണം നൽകും. ഇതൊരു ധൂർത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം. പരിധി ലംഘിക്കാൻ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ’’– അദ്ദേഹം പറഞ്ഞു.