മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി

30 November 2022

കോഴിക്കോട്: മന്ത്രി വി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി.
തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമര്‍ശം മാത്രമാണത്. അത് തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സമരസമിതി പ്രതിനിധി ഫാദര്‍ മൈക്കിള്‍ തോമസ് മീഡിയവണ്‍ സ്‌പെഷല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയത്. അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.