മന്ത്രി വീണ ജോർജ് അഴിമതി നടത്തുന്നു; വൈകാതെ തന്നെ ഈ അഴിമതിയും പുറത്തുവരും: കെ സുരേന്ദ്രൻ

single-img
5 February 2024

സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അഴിമതി ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . മന്ത്രി വീണ ജോർജ് അഴിമതി നടത്തുന്നുണ്ടെന്നും വൈകാതെ തന്നെ ഈ അഴിമതിയും പുറത്തുവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ആരോഗ്യമന്ത്രിക്ക് ധൈര്യമുണ്ടേൽ മരുന്നുകൾക്കായി കഴിഞ്ഞ 10 വർഷം കേന്ദ്രം തന്ന പണത്തിന്‍റെ കണക്ക് വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കള്ളന് കഞ്ഞി വച്ചവനാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ സതീശൻ ശ്രമിച്ചു. മാസപ്പടിയിൽ ഇടത് – വലത് നേതാക്കൾക്ക് എതിരെ നടപടി വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കോൺഗ്രസ് അവർക്ക് ഒത്താശയാണ് എല്ലാക്കാലത്തും ചെയ്തതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.