കേന്ദ്രാനുമതിയില്ല; മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈറ്റ് യാത്ര റദ്ദാക്കി

13 June 2024

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈറ്റ് യാത്ര അവസാന നിമിഷം റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാൽ യാത്ര ഉപേക്ഷിച്ചതായി മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
അനുമതി ലഭിക്കാൻ ഇതുവരെ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. പിന്നാലെ മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി.