പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാണാതായി; മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

16 April 2024

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. റാന്നിയിൽ നിന്ന് കാണാതായ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയായിരുന്നു പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി നൽകി . സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.