ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ
15 September 2022
ലഖ്‍നൗ: ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്ത്രീ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയിലെടുതിരിക്കുന്നത്. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് കസ്റ്റഡിയിൽ എടുത്ത സ്ത്രീ. മരിച്ച പെണ്കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം. പരാതിയില്‍ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയില്‍ എടുത്തത്. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.