പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കി; മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

single-img
17 November 2023

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. യുപി സ്വദേശി മുഹമ്മദ് റാസാൾ ഹഖ് ഉള്‍പ്പടെയാണ് റിമാന്‍ഡിലായത്.

കൊല്ലം ജില്ലയിൽ കുളത്തുപുഴ സ്വദേശിയായ സിദ്ധിഖ്, തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.