സപോറിഷിയ ആണവനിലയത്തിന് സമീപം മിസൈല്‍ ആക്രമണം; പരിഭ്രാന്തിയിൽ റഷ്യ
കീവ്: () സപോറിഷിയ ആണവനിലയത്തിന് സമീപം മിസൈല്‍ ആക്രമണം ഉണ്ടായതോടെ റഷ്യയുടെ പരിഭ്രാന്തി ഇരട്ടിച്ചു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ആണവനിലയത്തിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ യുക്രൈനിനോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
യൂറോപിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ സപോറിഷിയയിലേക്ക് പോകുമെന്ന് ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെസ്‌കോവിന്റെ പരാമര്‍ശം. യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുക്രൈന്‍ യൂറോപിനെ അപകടത്തിലാക്കുന്നുവെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു.
ആണവ നിലയത്തിന് നേരെ ഷെല്‍ ആക്രമണം നടത്തി യുക്രൈന്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെ അപകടത്തിലാക്കുന്നു. അത് അവസാനിപ്പിക്കാന്‍ യുക്രേയനുമേല്‍ എല്ലാ രാജ്യങ്ങളും സമ്മര്‍ദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെടുന്നു.