ശശി തരൂരിന്റെ തരൂരിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിലെ അപ്രഖ്യാപിത വിലക്കിനെതിരെ എം.കെ. രാഘവന്‍ എം.പി.

single-img
20 November 2022

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ തരൂരിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിലെ അപ്രഖ്യാപിത വിലക്കിനെതിരെ എം.കെ.

രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടിയില്‍ നിന്ന് യൂത്ത്കോണ്‍ഗ്രസ് പിന്‍മാറിയത് നാണക്കേടാണെന്ന് എം.കെ രാഘവന്‍ വിമര്‍ശിച്ചു.

പാര്‍ട്ടി സ്വീകരിച്ച അപ്രഖ്യാപിത വിലക്ക് സംഘപരിവാരിനെതിരായ പാര്‍ട്ടി ആശയത്തെ കളങ്കപ്പെടുത്തുന്ന തീരുമാനമാണ്. പിന്‍മാറ്റം സമ്മര്‍ദ്ദം മൂലമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. നേതാക്കള്‍ പിന്‍മാറിയാലും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഉണ്ടാകുമെന്നും രാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശശി തരൂര്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തരൂരിന്റെ പരിപാടികള്‍ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചതോടെ കോഴിക്കോട് നടത്താനിരുന്ന സെമിനാറില്‍ നിന്നാണ് യൂത്ത്കോണ്‍ഗ്രസ് പിന്‍മാറിയത്. പാര്‍ട്ടിയിലെ ഉന്നതരുടെ ഇടപെടല്‍ മൂലമാണ് യൂത്ത്കോണ്‍ഗ്രസിന്റെ പിന്‍മാറ്റമെന്നാണ് സൂചന. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്. യൂത്ത്കോണ്‍ഗ്രസ് പിന്‍മാറിയതോടെ കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടന പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷനാണ് സെമിനാര്‍ നടത്തുക. പരിപാടിയില്‍ തരൂര്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതാണ് ശശി തരൂരിനെതിരായ നീക്കങ്ങള്‍ക്ക് കാരണം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും തരൂരിനെ ഒഴിവാക്കുകയായിരുന്നു.