ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത തളളി എം കെ സ്റ്റാലിന്‍

single-img
13 January 2024

ഈ മാസം ഉദയനിധി സ്റ്റാലിന്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തളളി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മാധ്യമങ്ങളിൽ വരുന്ന മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ക്കുള്ള പൊങ്കല്‍ സന്ദേശത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

തനിക്ക് ഇപ്പോൾ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് എതിരാളികള്‍ ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞത്. അടുത്ത ആഴ്ചയിൽ നടക്കുന്ന ഡിഎംകെ യുവജനസമ്മേളനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെല്ലാം. എതിരാളികളുടെ ഈ രീതിയിലുള്ള നീക്കങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.