ഇടതുമുന്നണിയുടെ ഡൽഹി സമരത്തിലേക്ക് എം കെ സ്റ്റാലിന് ക്ഷണം

single-img
22 January 2024

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരളം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി.

ധനപരമായി പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു . അടുത്തമാസം എട്ടിനാണ് കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുമുന്നണിയുടെ ഡൽഹി സമരം.

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം സമരത്തിന്റെ ഭാ​ഗമാകും. ഇൻഡ്യ മുന്നണിയിലെ എല്ലാ നേതാക്കളെയും ക്ഷണിക്കാനാണ് തീരുമാനം. ഇതിന് പുറമെ രാജ്യത്തെ വിവിധ ബിജെപി മുഖ്യമന്ത്രിമാ‍ർക്കും കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.