ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം; പിണറായി വിജയൻ നേർന്ന പിറന്നാൾ ആശംസകള്‍ക്ക് റീ ട്വീറ്റുമായി എം കെ സ്റ്റാലിന്‍

1 March 2023

തന്റെ 70 ആം ജന്മദിനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നേർന്ന പിറന്നാള്‍ ആശംസകള്‍ക്ക് റീ ട്വീറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം…’ സ്റ്റാലിൻ എഴുതി.
‘കേരള – തമിഴ്നാട് ബന്ധം ശക്തിമാക്കാനുള്ള താങ്കളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും ഞങ്ങളുടെ മാതൃഭാഷകളുടെയും സംരക്ഷണത്തിലൂടെയും നിങ്ങള്‍ രാജ്യത്തുടനീളം ഹൃദയങ്ങള്‍ കീഴടക്കി. താങ്കൾക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്.