എം.കെ സ്റ്റാലിന്‍ എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

single-img
9 October 2022

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എതിരില്ലാതെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പുതുതായി രൂപീകരിച്ച ജനറല്‍ കൗണ്‍സിലിലാണ് എം.കെ സ്റ്റാലിനെ രണ്ടാം തവണയും ഡി.എം.കെ അധ്യക്ഷനായി പ്രഖ്യാപിച്ചത്.

ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇരുവരും രണ്ടാം തവണയാണ് ഇതേ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ എം.കെ സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി. ഡി.എം.കെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള വിവിധ തലങ്ങളിലുള്ള പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു