എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല; എംവി ഗോവിന്ദൻ
10 September 2022
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നുവെന്നും ഗോവിന്ദൻ രാജി വാർത്തകൾ തള്ളിക്കൊണ്ട് വ്യക്തമാക്കി.
അനർഹമായ രീതിയിൽ ആർക്കും പാർട്ടി ജോലിക്ക് ശുപാർശ ചെയ്യില്ലെന്ന് പ്രിയ വർഗ്ഗീസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരൻ ആയത് കൊണ്ട് ജോലി പാടില്ല എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.