എം എം മണിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപം; ഗണ്‍മാന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

27 December 2022

സിപിഎം നേതാവും മുന്‍ മന്ത്രിയും നിലവിൽ ഉടുമ്പൻചോല എംഎല്‍എയുമായ എം എം മണിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപം. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് പോകുകയായിരുന്ന എംഎൽഎയ്ക്ക് നേരെ കുഞ്ചിത്തണ്ണി സ്വദേശി അരുണ്‍ എന്നയാളാണ് അസഭ്യം വിളിച്ചത്.
റോഡിൽ അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎൽഎയുടെ വാഹനം പോയതിനെ തുടർന്നാണ് മണിയ്ക്ക് നേരെ ഇയാൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം വിളിച്ചത്. എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. പിന്നാലെ സംഭവത്തിൽ എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.