അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചു

25 May 2024

അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചു. ദർശനത്തിനുവേണ്ടി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ വിഐപികൾക്കും വിവിഐപികൾക്കും അവരുടെ ഫോൺ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു.
പക്ഷെ , ഇനിമുതൽ ഫോണുമായി ആരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന രാമക്ഷേത്ര ട്രസ്റ്റിൻ്റെയും ഭരണസമിതിയുടെയും യോഗത്തിലാണ് ക്ഷേത്രത്തിൽ മൊബൈൽ ഫോൺ നിരോധിക്കാൻ തീരുമാനിച്ചത്. പരിസരത്ത് മൊബൈൽ ഫോണുകൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ് അറിയിച്ചു.
സുരക്ഷാപരമായ കാരണങ്ങളാലാണ് മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠ മുതൽ രാമക്ഷേത്രത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുണ്ടായിരുന്നു