എന്ത് വില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബിജെപിയുടെയും ശ്രദ്ധ: സോണിയ ഗാന്ധി
7 May 2024
പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി മോദി വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് സോണിയ പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നു. ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നു.
ഈ സാഹചര്യത്തിലും എന്ത് വില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബിജെപിയുടെയും ശ്രദ്ധ. രാജ്യത്തിന്റെ നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചു.