മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ;കെ.സുധാകരന്‍


കോഴിക്കോട്: മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ.സുധാകരന്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ല. മുന്‍പൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
യജമാനനെ കാണുമ്ബോള്‍ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്ബോള്‍ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പെരുമ ഒക്കെ പോയി. ഭരണകൂടത്തിന്‍്റെ പിണിയാളുകളായി സര്‍വകലാശാലകള്‍ മാറി. സ്തുതിപാടകരെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാന്‍ നീക്കം നടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ പരാതി നല്‍കേണ്ടത് പൊലീസിനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.