മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധനം കൊണ്ടുവരും: മല്ലികാർജ്ജുൻ ഖാർഗെ

single-img
20 May 2023

പ്രധാനമന്ത്രി മോദി എപ്പോൾ ജപ്പാനിൽ പോയാലും നോട്ട് നിരോധനം കൊണ്ടുവരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്.

ഇപ്പോഴത്തെ ഈ നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു നോട്ട് നിരോധനമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ മോദി ജപ്പാനിൽ പോയപ്പോൾ 1000 രൂപ നോട്ടാണ് നിരോധിച്ചിരുന്നത്. ഈ വട്ടം അത് 2000 രൂപ നോട്ട് ആണ്.

ഈ നിരോധനം ഇന്ത്യക്ക് ഗുണമാണോ നഷ്ടമാണോ ഉണ്ടാക്കുക എന്നുപോലും പ്രധാനമന്ത്രി മോദിക്ക് അറിയില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള നടപടി മാത്രമാണിതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പുതിയ കോൺഗ്രസ് സർക്കാരിനെ അദ്ദേഹം സ്നേഹത്തിന്റെ സർക്കാർ എന്നാണ് വിളിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം ചടങ്ങിൽ വെച്ച് ജനങ്ങൾക്ക് ഉറപ്പുനൽകി