മോദി സര്‍ക്കാരിന് ‘ഇന്ത്യ’ എന്ന വാക്കിനോട് പേടി: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
26 October 2023

നരേന്ദ്ര മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്ര നീക്കത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്‍റെ പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ക്കറുടെ നിലപാടാണ് കേന്ദ്രത്തിനുള്ളത്. ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്‍റെ പ്രശ്‌നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.