മോദി റഷ്യ – ഉക്രൈൻ യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ച് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി: ഏക്‌നാഥ് ഷിൻഡെ

single-img
3 July 2024

ഉക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്താന് ഇന്ത്യൻ നരേന്ദ്ര മോദി ഇടപെട്ട് യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും ഒരു യുദ്ധം നിർത്തിവെപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, പ്രധാനമന്ത്രി മോദി റഷ്യ – ഉക്രൈൻ യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ച് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി.

ഉക്രൈനെ റഷ്യ ആക്രമിച്ചപ്പോൾ ധാരാളം ഇന്ത്യൻ വിദ്യാർഥികളാണ് അവിടെ കുടുങ്ങിയത്. ഇതിനെ തുടർന്ന് തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. അങ്ങിനെയാണ് യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചതും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കിയതും – ഷിന്ദേ പറഞ്ഞു.

ഇതോടൊപ്പം തന്നെ , ഛത്രപതി ശിവജിയുടെ പ്രശസ്തമായ ‘വാഘ് നഖ്’ എന്ന ആയുധം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ലണ്ടനിൽനിന്ന് തിരികെയെത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.