കര്‍ണാടകയിലെ ജന വിധിയില്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല: അനിൽ ആന്റണി
നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ച കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി നേതൃത്വം പരിശോധിക്കുമെന്ന് അനില്‍ ആന്റണി. ഈ ജനവിധി അംഗീകരിക്കുന്നു. പ്രചാരണത്തിറങ്ങിയ മേഖലകളില്‍ ബിജെപി ജയിച്ചു. 1985 ന് ശേഷം കര്‍ണാടകയില്‍ തുടര്‍ഭരണ ചരിത്രമുണ്ടായിട്ടില്ല.
സംസ്ഥാനത്തെ വിധിയില്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടക പ്രതിഫലിക്കില്ല. ദേശീയ തെരഞ്ഞെടുപ്പിന്റെ സാഹചര്യം വേറെയാണെന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ പ്രതിപക്ഷ നിരയില്‍ മോദിക്ക് ബദലായ ഒരു നേതാവില്ല. രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര ചലനമുണ്ടാക്കില്ല. മോദി സര്‍ക്കാറിന്റേത് ഹിന്ദുത്വ അജണ്ടയെന്നത് ആഖ്യാനം മാത്രമാണ്. എല്ലാവരും ഒപ്പം നിര്‍ത്തുക എന്നതാണ് മോദിയുടെ നയം. ഇതോടൊപ്പം, സോഷ്യൽ മീഡിയകളിൽ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു