മോദി വളരെ നല്ല മനുഷ്യനാണ്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്ത് താനാണ്; ഡോണള്‍ഡ് ട്രംപ്

single-img
9 September 2022

വാഷിങ്ടണ്‍: ലോക നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിക്കണമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അത് അദേഹം പല തവണ തെളിയിച്ചിട്ടുണ്ട്. ഇക്കാലത്തിനിടയ്ക്ക് വളരെയധികം പ്രതിസന്ധികള്‍ ഇന്ത്യ അഭിമുഖീകരിച്ചു. എന്നാല്‍, മോദി മുന്നില്‍ നിന്ന് നയിച്ച്‌ ഇതെല്ലാം മറികടന്നു.

ഇന്ത്യയുടെ വളര്‍ച്ചയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. മോദി വളരെ നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്ത് താനാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും അദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തില്‍നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

ഉടന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദുര്‍ബലമായ സാമ്ബത്തിക ഘടനയാണ് ഇപ്പോള്‍ അമേരിക്കയ്ക്ക് ഉള്ളതെന്നും താന്‍ അധികാരത്തില്‍ എത്തിയാല്‍ യുഎസ് വീണ്ടും പഴയ പ്രതാപ കാലത്തേക്ക് തിരികെ വരുമെന്നും ട്രംപ് വ്യക്തമാക്കി.