തമിഴ്നാട്ടിലേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാൻ: എംകെ സ്റ്റാലിൻ
6 April 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവും വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി തമിഴ്നാട്ടില്‍ എത്രമാത്രം സന്ദര്‍ശനം നടത്തുന്നുവോ അതിന്റെയെല്ലാം ഗുണം ഡിഎംകെയ്ക്ക് ലഭിക്കുമെന്ന് സ്റ്റാലിന്‍ പരിഹസിച്ചു.
സംസ്ഥാനത്തേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാനാണെന്നും, നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘ബിജെപി തമിഴ്നാട്ടില്‍ നാടകം കളിക്കുകയാണ്.
ഇവിടെ അണ്ണാഡിഎംകെയാണ് തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷം. ബിജെപി നാടകം കളിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് പാര്‍ട്ടികളും രണ്ടാം സ്ഥാനത്ത് വരാനാണ് പോരാടുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്നാട്ടിലെ നാല്‍പ്പത് സീറ്റും തൂത്തുവാരും’, അദ്ദേഹം പറഞ്ഞു.