മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്; വിവാദമായപ്പോൾ ഖാര്‍ഗെ തന്റെ പരാമര്‍ശം തിരുത്തി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പരാമര്‍ശം വിവാദമായി . അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ഗഡഗില്‍ പ്രചാരണത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം.
‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്താല്‍ നിങ്ങള്‍ ആ വിഷം നക്കുകയാണ്.
നമ്മുടെ രാജ്യത്തിന് വേണ്ടി നിങ്ങള്‍ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു” എന്നായിരുന്നു ഖാര്‍ഗെ പ്രസംഗമധ്യേ പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന വിവാദമായതോടെ ഖാര്‍ഗെ തന്റെ പരാമര്‍ശം തിരുത്തി. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല ഉദ്ദേശിച്ചത് ബി.ജെ.പിയെ ആണെന്നാണ് ഖാര്‍ഗെ വിശദീകരിച്ചത്.
‘ ബിജെപി ഒരു വിഷപ്പാമ്പ് പോലെയാണെന്നാണ് പറഞ്ഞത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. അവരുടെ ആശയം പാമ്പ് പോലെയാണെന്നായിരുന്നു പറഞ്ഞത്’ ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം, ഖാര്‍ഗെയുടെ പരാമര്‍ശം കര്‍ണാടകയില്‍ കോണ്‍ഗ്രസ് പേജായപ്പെടുന്നതിന്റെ നിരാശയില്‍ നിന്നുണ്ടായതെന്നാണ് ബി ജെപി നേതാക്കള്‍ പ്രതികരിച്ചത്