മോര്‍ണിംഗ് കണ്‍സള്‍ട്ട് സർവേ; ലോകനേതാക്കളില്‍ നരേന്ദ്ര മോദി ഒന്നാമത്
രാജ്യ തലസ്ഥാനത്തു നടന്ന ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്.
‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ സർവേ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു . മുൻ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തായിരുന്നു. 22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേ സമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍ ഇവരാണ്:
നരേന്ദ്ര മോദി ( ഇന്ത്യ ) – 76
അലെൻ ബെര്‍സെറ്റ് ( സ്വിറ്റ്സര്‍ലൻഡ് ) – 64%
ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്‌സിക്കോ) -61%
ലൂല ഡ സില്‍വ ( ബ്രസീല്‍ ) – 49 %
ആന്റണി ആല്‍ബനീസ് ( ഓസ്ട്രേലിയ ) – 48 %
ജോര്‍ജിയ മെലോനി ( ഇറ്റലി ) – 42 %
ജോ ബൈഡൻ ( യു.എസ് ) – 40 %
പെഡ്രോ സാഞ്ചസ് ( സ്‌പെയ്ൻ ) – 39 %
ലിയോ വരാഡ്കര്‍ ( അയര്‍ലൻഡ് ) – 38 %
ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %