സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നു; മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: കെ സുധാകരൻ

single-img
4 February 2024

ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും
സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും നേടാന്‍ പിണറായിക്കും കൂട്ടര്‍ക്കും സാധിക്കില്ല. മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍. പിണറായിക്ക് പണം പണം പണം എന്ന ചിന്ത മാത്രമാണുള്ളതെന്നും സുധാകരന്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജനസഭ’യില്‍ സംസാരിക്കവേ പറഞ്ഞു.

കേരളത്തിന്റെ ജനഹൃദയത്തില്‍ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ മടങ്ങിയെത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.