‘കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നാൽ മോദിയെ വധിക്കും’; സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി

5 March 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി.സംഭവത്തിൽ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടായിരുന്നു ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇന്ത്യൻ ശിക്ഷ നിയമം 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.