ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മോദിയുടെ ധിക്കാരത്തിനും അഹങ്കാരത്തിനും കുറവില്ല: അമർത്യ സെൻ

single-img
30 June 2024

രാജ്യത്തെ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ച പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്ന് അമര്‍ത്യ സെന്‍. ഗുരുതരമായ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയത്, ദശലക്ഷക്കണക്കിന് മുസ്ലീംങ്ങളെയാണ് മോദി അപമാനിച്ചത്. തന്നെ ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശം തന്നെ അഹങ്കാരവും മതിഭ്രമവും നിറഞ്ഞതാണ്.

ഇത്തവണ തെരഞ്ഞെടുപ്പിൽ ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും മോദിയുടെ ധിക്കാരത്തിനും അഹങ്കാരത്തിനും കുറവില്ലെന്നും, അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താനുളള നീക്കം തന്നെ ഞെട്ടിച്ചുവെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേർത്തു.