ദൂരദര്‍ശനെ ‘സംഘദര്‍ശന്‍’ എന്ന് വിശേഷിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
5 April 2024
കേരളാ വിരുദ്ധ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ ‘ദ കേരള സ്‌റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി . ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം , നടപടി പൊതുമേഖലാ സ്ഥാനപത്തിന് ചേര്‍ന്നതല്ലെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങളെ മോശമായി ചിത്രീകരിക്കുകയാണ് സിനിമ ചെയ്യുന്നത് . കേരളം കുഴപ്പം പിടിച്ച സ്ഥലമെന്ന് വരുത്തിതീര്‍ക്കാനും കേരളത്തെ ആകെ തീവ്രവാദം എന്ന് പ്രചരിപ്പിക്കാനുമാണ് ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം ഇന്ന് രാത്രി എട്ട് മണിക്കാണ് ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സമൂഹത്തിൽ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഎം ഇതിനെ വിമർശിച്ചത്.