ആര്‍എസ്എസിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ലക്ഷ്യം ഒന്നായിരുന്നു: മോഹന്‍ ഭഗവത്

single-img
23 January 2023

നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആര്‍എസ്എസിന്റെയും ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. കൊല്‍ക്കത്തയില്‍ സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയെ മഹത്തരമായ രാജ്യമാക്കുക എന്നതായിരുന്നു നേതാജിയുടെ ലക്ഷ്യം. അതുതന്നെയാണ് ആര്‍എസ്എസിന്റെയും ലക്ഷ്യം. സ്വാതന്ത്ര്യസമരത്തിന് നല്‍കിയ വിലയേറിയ സംഭാവനകളോട് നാം നന്ദിയുള്ളവരായതുകൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ ഗുണങ്ങള്‍ നാം ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് നാം നേതാജിയെ ഓര്‍മിക്കുന്നത്. അദ്ദേഹം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. അത് നേടാന്‍ നാം പ്രവര്‍ത്തിക്കണം- ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.

അതേസമയം സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിക്കാനുള്ള ആര്‍എസ്എസിന്റെ നീക്കത്തിനെതിരെ നേതാജിയുടെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് രംഗത്ത് വന്നു. നേതാജിയുടേതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള സവര്‍ക്കറെ ആരാധിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നായിരുന്നു നേതാജിയുടെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചത്. രണ്ട് പ്രത്യയശാസ്ത്രങ്ങളുംപൊരുത്തപ്പെടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,