വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ വീണ്ടും മോഹൻലാൽ

single-img
9 November 2023

ഒടിയൻ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ വി എ ശ്രീകുമാര്‍ പക്ഷെ പരാജയത്തിന്റെ രുചി അറിയുകയായിരുന്നു. ഇപ്പോൾ വി എ ശ്രീകുമാര്‍ സംവിധാനത്തിന് ഒരിക്കല്‍ കൂടി ഭാഗമാവുകയാണ് മോഹന്‍ലാല്‍. ഇത്തവണ പക്ഷെ സിനിമയിലല്ല, മറിച്ച് അതൊരു പരസ്യചിത്രം ആയിരിക്കും.

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിനായാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്. ഒടിയൻ സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്യമേഖലയില്‍ സജീവമാണ് വി എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും ഭാഗമായിട്ടുണ്ട്.