മോഹന്‍ലാല്‍ ചിത്രം ‘ഒടിയൻ’ ഒടിടിയിൽ തെലുങ്കിലേക്ക്; വിറ്റത് വന്‍ തുകയ്ക്ക്

single-img
16 November 2023

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയനുനേർക്ക് മലയാളത്തിൽ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതാ, ഒടിയനെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2018ല്‍ റിലീസ് ചെയ്ത സിനിമയുടെ തെലുങ്ക് പതിപ്പ് വരാന്‍ പോവുകയാണ്.

ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്‌സ് ഇടിവി വിന്‍ വന്‍ തുകയ്ക്ക് നേടി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒടിയന്‍ തെലുങ്ക് ഈനാട് ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഇടിവി വിന്‍ നവംബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

തെലുങ്കില്‍ ധാരാളം ആരാധകരുള്ള മലയാള താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ആരാധകര്‍ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ.