മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ഒക്ടോബർ 21ന്

single-img
13 October 2022

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മോൺസ്റ്ററി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു . ക്ളീൻ യു\എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സൂപ്പർ ഹിറ്റായ പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.