വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ല; ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ട് പ്രധാനമന്ത്രി
10 August 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ഇരകളായ ദുരന്തബാധിതരെയും നേരിട്ട് കണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഉരുൾപൊട്ടൽ പ്രദേശങ്ങള്‍ നടന്ന് കണ്ട പ്രധാനമന്ത്രി വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ലെന്നും താനും ദുരന്തബാധിതകര്‍ക്ക് ഒപ്പമുണ്ടെന്നും അറിയിച്ചു.
ദുരന്തബാധിതരെ സംരക്ഷിക്കേണ്ടത് ഉത്തരവാദത്വമാണെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ ഒരുമിച്ച് നില്‍ക്കണമെന്നും കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു .
ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് കല്‍പറ്റയിൽ നിന്നും റോഡ് മാർഗം ചൂരൽമലയിലെത്തിയത്.