കേരളത്തിൽ കാലവർഷം മെയ് 31ഓടെയെത്തുന്നു
15 May 2024
കാലവർഷം ഇത്തവണ മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് . സാധാരണ ഗതിയിൽ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. എന്നാൽ ഇക്കുറി കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്.
2023ൽ 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. അതേസമയം കേരളത്തിൽ ഇന്ന് പലയിടത്തും വ്യാപക മഴ ലഭിച്ചു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.