ചൂടിന് വിട; കേരളത്തിൽ മെയ് അവസാന വാരത്തോടെ കാലവർഷമെത്തുന്നു
15 April 2024
കേരളത്തിൽ അനുഭവപ്പെടുന്ന പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞതോടെ ഇപ്പോൾ വേനൽമഴ കൂടും. കേരളത്തിൽ ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.