വീണ്ടും തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്
11 February 2023
അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനിയുടെ നാല് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് മൂഡിസ് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം, നിലവിലെ ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്. തുടർച്ചയായി റേറ്റിങ്ങില്‍ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയില്‍നിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് തരംതാഴ്ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഇലക്ട്രിസിറ്റി മുംബൈ, അദാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്ക്റ്റഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ റേറ്റിങ്ങ് കുറച്ചു.