പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി
17 January 2023
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതുവരെ 17 പേര്‍ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒന്‍പതായി. പിന്നീട് 17 ആയി ഉയര്‍ന്നു. എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവരാണ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേര്‍ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.