മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ്
വിഴിഞ്ഞം സമരവുമായി ബന്ധെപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ പൊലീസ് അറസ്റ്റിലേക്ക് കടന്നതോടെ സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു.സംഘർഷത്തിന് തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത് . ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
സമരസമിതി പ്രവർത്തകർ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ മൂന്നു പൊലീസ് ജീപ്പ് തകർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ച് സംഘർഷാവസ്ഥ നിയന്ത്രക്കാൻ അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.
വിഴിഞ്ഞം സ്വദേശി സെൽറ്റനെ പൊലീസ് വൈകുന്നേരം അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. പിന്നാലെ സെൽറ്റനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പ്രവർത്തകരെത്തി വിഴിഞ്ഞം സ്റ്റേഷൻ വളയുകയായിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊക്കെതിരെയും കേസെടുത്തിട്ടുണ്ട്.