വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറത്ത് നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ

19 May 2023

വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയില്‍ നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ.
മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണു വിഷബാധയേറ്റത്. വധുവിന്റെ വീട്ടില്‍നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ബുധനാഴ്ചയായിരുന്നു വിവാഹം.