കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ ഒരു ലക്ഷത്തിൽ അധികം രൂപ കാണാതായി

single-img
15 October 2022

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ പണം കാണാതായി. ദിവസ വരുമാനത്തില്‍ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിപതിനെട്ട് രൂപ കാണാനില്ല.

നാല് ദിവസം മുമ്ബാണ് പ്രതിദിന കളക്ഷന്‍ മുഴുവനായും ബാങ്കില്‍ എത്തിയില്ലെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയില്‍, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്‍്റ് ക്യാഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ പരിശോധയില്‍, പൊരുത്തക്കേട് കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

മികച്ച കളക്ഷന്‍ നേടുന്ന ഡിപ്പോയാണ് കെഎസ്‌ആര്‍ടിസി തിരുവനന്തപുരം യൂണിറ്റ്. ദിവസം 35 മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഇവിടുത്തെ വരുമാനം. ഈ ആഴ്ചയിലെ തുടക്കത്തിലെ കണക്കുകള്‍ പരിശോധിച്ചു വന്നപ്പോളാണ് നാലു ദിവസം മുന്‍പ് ഡെയില് കളക്ഷന്‍ തുകയും ബാങ്കില്‍ അടക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം കണ്ടത്. ടിക്കറ്റ് വരുമാനത്തില്‍ നിന്നുള്ള പണത്തില്‍ ടോള്‍ പിരിവ്, ഡീസലടിക്കാനുള്ള പണം എന്നിവ മാറ്റിവെച്ച്‌ ബാക്കി തുക ബാങ്കിലടക്കണം. എന്നാല്‍ വൗച്ചര്‍ ബില്ലുമായി ഒത്തുനോക്കിയപ്പോഴാണ് ഒരു ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസര്‍ ചീഫ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് പരാതി നല്‍കിയിട്ടുണ്ട്.